പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അവസാനിപ്പിച്ച ബാഹുബലിയുടെ തുടര്‍ച്ചയറിയാന്‍ കുറേക്കൂടി കാത്തിരിക്കേണ്ടി വരും. രണ്ടാം ഭാഗം 2016ല്‍ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ചിത്രം വൈകുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. 2017ലേ ബ്രഹ്മാണ്ഡചിത്രത്തിന്റെ തുടര്‍ച്ച പുറത്തിറങ്ങൂ. കൂടുതല്‍ ശ്രദ്ധയോടെയാണ് സംവിധായകന്‍ എസ്.എസ്.രാജമൗലി രണ്ടാം ഭാഗം ഒരുക്കുന്നത്. അതുകൊണ്ടുതന്നെ 2016 പകുതി കഴിയുമ്പോഴേ ചിത്രീകരണം പൂര്‍ത്തിയാകൂ. തുടര്‍ന്ന് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ആറുമാസമെങ്കിലും വേണ്ടിവരും. ഗ്രാഫിക്‌സില്‍ ഏറെ ശ്രദ്ധിക്കേണ്ടതുകൊണ്ട് റിലീസ് കൂടുതല്‍ വൈകാനും സാധ്യതയുണ്ട്.
The post ബാഹുബലിയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ഇല്ല appeared first on DC Books.