ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പോലും ലൈംഗിക വിഷയങ്ങളില്‍ പലപ്പോഴും അജ്ഞരാണ്. എന്നാല്‍ ഇത് വ്യക്തിയുടെ പോരായ്മയല്ല. വിദ്യാഭ്യാസ രീതിയുടെ തകരാറാണ്. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ് നമ്മുടെ നാട്ടിലെ അഭ്യസ്തവിദ്യര്‍ക്കിടയില്‍ പോലും സാര്‍വത്രികമാണ്. ഈ കുറവുകള്‍ പരിഹരിക്കാന്‍ ഉതകുന്ന പുസ്തകമാണ് ‘ കുടുംബജീവിതം: ഒരു ആമുഖം ‘. കുടുംബ ജീവിതത്തിലേയ്ക്ക് കാല്‍വയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്കും കുടുംബ ജീവിതം നയിക്കുന്നവര്‍ക്കും ഉണ്ടാകുന്ന ശാരീരികവും മാനസികവും ലൈംഗികവുമായ സംശയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമുള്ള സമ്പൂര്‍ണ പരിഹാരം ഡോ. സി.ആര്‍ അഗ്നിവേശ് എഴുതിയിരിക്കുന്ന ഈ പുസ്തകത്തില്‍ ലഭ്യമാണ്. [...]
The post കുടുംബജീവിതത്തിന് ഒരു ആമുഖം appeared first on DC Books.