കേരളത്തിലെ പാറമട ഉടമസ്ഥരില്‍ നിന്ന് കോഴവാങ്ങിയതിന് സിബിഐ അറസ്റ്റുചെയ്ത എം. നരസയ്യ കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. പിടിയിലാകുന്നതിന് രണ്ടുദിവസം മുമ്പ് നരസയ്യയും ഒപ്പംചില ക്വാറിയുടമകളും മന്ത്രിയുടെ ചെങ്ങന്നൂരിലുള്ള വസതിയിലെത്തിയാണ് കണ്ടത്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖനിത്തൊഴിലാളി ക്ഷേമവകുപ്പ് ദക്ഷിണേന്ത്യന്‍ ഡയറക്ടറായ നരസയ്യ കൊച്ചിയില്‍ ഒരു ഹോട്ടലില്‍ താമസിച്ചാണ് കൈക്കൂലി വാങ്ങിയിരുന്നത്. നരസയ്യ താമസിച്ചിരുന്ന ഹോട്ടലിലെ ക്യാമറയില്‍ നിന്ന് അദ്ദേഹം പാറ ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ കിട്ടിയിരുന്നു. ഈ [...]
The post എം. നരസയ്യ കൊടിക്കുന്നില്‍ സുരേഷുമായി കൂടിക്കാഴ്ച നടത്തി appeared first on DC Books.