കല്‍ക്കരിപാടം അഴിമതിക്കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. കേന്ദ്രനിയമ മന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും ചേര്‍ന്ന് റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ നടത്തിയെന്നാണ് വാര്‍ത്ത. ഈ റിപ്പോര്‍ട്ടാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഇവര്‍ക്ക് പരിശോധിക്കാന്‍ നല്‍കിയിട്ടില്ലെന്ന സത്യവാങ്മൂലം എഴുതിത്തരാന്‍ സുപ്രീംകോടതി സിബിഐ ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സിബിഐ നിയമമന്ത്രിക്ക് പരിശോധനയ്ക്ക് നല്‍കിയ ‘തിരുത്തലുകള്‍ക്ക് വിധേയമാകാത്ത യഥാര്‍ത്ഥ റിപ്പോര്‍ട്ട്’ പരസ്യപ്പെടുത്തണമെന്നും, ഈ ആരോപണം പ്രത്യേക ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് [...]
The post കല്‍ക്കരിപാടം അഴിമതി അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രം തിരുത്തി appeared first on DC Books.