46ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ തുടക്കം. പ്രശസ്ത നടന്‍ അനില്‍കപുര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, മനോഹര്‍ പരീക്കര്‍, രാജ്യവര്‍ധന്‍ റാത്തോഡ്, ജൂറി ചെയര്‍മാന്‍ ശേഖര്‍കപുര്‍, സംഗീത സംവിധായകന്‍ ഇളയരാജ, ഹോളിവുഡ് നടന്‍ ദേവ് പട്ടേല്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന ചിത്രമായി മാത്യൂ ബ്രൗണ്‍ സംവിധാനം ചെയ്ത ‘ദി മാന്‍ ഹു ന്യൂ ഇന്‍ഫിനിറ്റി’ പ്രദര്‍ശിപ്പിച്ചു. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഗജേന്ദ്ര ചൗഹാനെ നീക്കണമെന്നാവശ്യപ്പെട്ട് വിദ്യര്‍ഥികള്‍ ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന വേദിക്ക് സമീപം പ്രതിഷേധിച്ചത് അല്പസമയം ബഹളത്തിനിടയാക്കി. […]
The post ഗോവ ചലച്ചിത്രോത്സവം തുടങ്ങി appeared first on DC Books.