പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉദിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ തന്നെ അന്തര്‍ദ്ധാനം ചെയ്ത ശ്രീനാരായണ ഗുരുദേവന്‍ ദേശീയ നവോത്ഥാനത്തിന്റെ ഭാഗമെന്നോണം കേരളത്തില്‍ ജ്വലിച്ചുയര്‍ന്ന് പ്രകാശം വിതറി. ഭാരതത്തിന്റെ ആത്മാവായ ആദ്ധ്യാത്മികതയില്‍, അതും അതിന്റെ സാരസര്‍വ്വസ്വമായ അദൈ്വത വേദാന്തത്തില്‍ ഊന്നി നിന്നുകൊണ്ടാണ് ഗുരുദേവന്‍ നവോത്ഥാന പ്രക്രിയയുടെ രൂപരേഖയും കര്‍മ്മമാര്‍ഗ്ഗവും അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സന്ദേശത്തെയും പ്രവൃത്തികളെയും ജീവിതത്തെയും അതിമനോഹരവും അത്യന്ത ലളിതവും ഹൃദയസ്പര്‍ശിയും ആയി അവതരിപ്പിക്കുന്ന പുസ്തകമാണ് ഗുരുപൗര്‍ണ്ണമി. ജീര്‍ണ്ണാവസ്ഥയില്‍ നിന്നും വര്‍ത്തമാന സമൂഹത്തെ തട്ടിയുണര്‍ത്താനുള്ള ആഹ്വാനമാണ് ഗുരുപൗര്‍ണ്ണമി എന്ന കാവ്യത്തിലൂടെ […]
The post ഗുരുപൗര്‍ണ്ണമിയുമായി രമേശന്‍ നായര്‍ appeared first on DC Books.