ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അവകാശപ്പെടുമ്പോള്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വമാകുമോ എന്ന് ഹൈക്കോടതി. കേസ് തുടരന്വേഷണത്തിനെതിരെയുള്ള റിവ്യൂഹര്‍ജി പരിശോധിക്കുന്നതിനിടെയാണ് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ ഈ നിരീക്ഷണം നടത്തിയത്. കേസ് അന്വേഷിക്കാന്‍ സി.ബി.ഐയെ പരിഗണിച്ചുകൂടേയെന്നും കോടതി ചോദിച്ചു. അതേസമയം കോടതിയുടെ നിരീക്ഷണത്തെ സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ എതിര്‍ത്തു. ബാറുടമയും തൊടുപുഴ സ്വദേശിയുമായ സണ്ണി മാത്യു നല്‍കിയ ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്. ബാര്‍ അനുവദിക്കുന്നതിന് മുന്‍ മന്ത്രി മാണിയുള്‍പ്പെടെയുള്ളവര്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ […]
The post ബാര്‍കോഴ: അന്വേഷണം നീതിപൂര്‍വമാകുമോ എന്ന് ഹൈക്കോടതി appeared first on DC Books.