നീതിമാനും ശക്തനുമായ രാജാ വിജയശേഖരന്‍ വിജയപുരം ഭരിച്ചിരുന്ന കാലത്ത് തലസ്ഥാന നഗരിയില്‍ കൊള്ളയും കവര്‍ച്ചയും വര്‍ദ്ധിച്ചപ്പോള്‍ ബുദ്ധിമാനായ രാജാവ് ആ പ്രദേശത്തെ ഏറ്റവും വലിയ കൊള്ളക്കാരായ അധിപന്‍ ഗോപാലനേയും കുറുക്കന്‍ കണ്ടുണ്ണിയെയും വിളിച്ചുവരുത്തി നഗരത്തിന്റെ പരിപാലനം ഏല്‍പ്പിച്ചു. ഇരുവരുടേയും പ്രവര്‍ത്തനഫലമായി നഗരത്തില്‍ കളവില്ലാതായി. ചെറുകള്ളന്മാര്‍ നഗരം വിട്ടോടി. തലസ്ഥാനമായ വിജയപുരിയുടെ അതിര്‍ത്തിയില്‍ പാവപ്പെട്ടവര്‍ താമസിക്കുന്ന പ്രദേശത്ത് മാധവി എന്ന തള്ളയും അവരുടെ മകളായ കാര്‍ത്തിയും താമസിച്ചിരുന്നു. രാജാവിന്റെ സന്ദേശവാഹകരായ പ്രാവുകളുടെ പരിശീലകനായിരുന്ന ഭര്‍ത്താവിന്റെ മരണശേഷം കൊട്ടാരം വിട്ടിറങ്ങിയതാണ് […]
The post തന്ത്രക്കാരിയായ മാധവി appeared first on DC Books.