നടന്നുകൊണ്ടിരിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ നാള്‍ വഴികള്‍ വ്യക്തമാക്കുന്ന പുസ്തകം എഗൈന്‍സ്റ്റ് ആള്‍ ഓഡ്‌സ് പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ സേതു ആദ്യപ്രതി ആര്‍ട്ടിസ്റ്റ് കെ പ്രഭാകരനു നല്‍കിയായിരുന്നു പ്രകാശനം. ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, രവി ഡി സി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കലയെ കൂടുതല്‍ ജനകീയമാക്കാനും സാധാരണക്കാരുമായി കൂടുതല്‍ അടുപ്പിക്കാനും ബിനാലെ ഉപകരിച്ചെന്ന് സേതു അഭിപ്രായപ്പെട്ടു. യുവകലാകാരന്മാര്‍ക്ക് ബിനാലെ പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം ചെറുതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പതിവു പാതകളില്‍ നിന്ന് വേറിട്ടു സഞ്ചരിക്കുന്ന [...]
↧