പെറുവില്‍ 7.5 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളപായങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഭൗമനിരപ്പില്‍ നിന്നും 602 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശികസമയം വൈകീട്ട് 5.45നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ബ്രസില്‍, ബൊളീവിയ, ചിലി, കൊളമ്പിയ, ഇക്വഡോര്‍, അര്‍ജന്റീന എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി സൂചനയുണ്ട്. വളരെ ശക്തമായ ഭൂചലനമായിരുന്നുവെങ്കിലും പ്രഭവകേന്ദ്രം 600 കിലോമീറ്റര്‍ താഴ്ചയില്‍ ആയതായാണ് വന്‍ നാശനഷ്ടങ്ങളും അത്യാഹിതങ്ങളും ഒഴിവാക്കിയത്.
The post പെറുവില്‍ ശക്തമായ ഭൂചലനം appeared first on DC Books.