മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വി കുറുപ്പിന്റെ കവിതകള്‍ കടല്‍ കടന്ന് ജര്‍മനിയിലേക്ക്. ഭൂമിക്കൊരു ചരമഗീതം അടക്കം 85 പ്രശസ്തകവിതകള്‍ ജര്‍മന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തു കഴിഞ്ഞു. പുസ്തകം വൈകാതെ പുറത്തിറങ്ങും. പ്രൊഫസര്‍ അന്നക്കുട്ടി ഫിന്‍ഡൈസ് ആണ് ഒ എന്‍ വിയുടെ കവിതകള്‍ ജര്‍മനിലേക്ക് പരിഭാഷപ്പെടുത്തിയത്. ബോംബേ യൂണിവേഴ്‌സിറ്റിയുടെ ജര്‍മന്‍ വിഭാഗം മേധാവിയാണ് അന്നക്കുട്ടി.
The post ഒ എന്‍ വി കവിതകള്‍ ജര്‍മനിയിലേക്ക് appeared first on DC Books.