മലയാളവും ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായിരുന്ന കേരളത്തില്‍ ഇനി ഒന്നാം ഭാഷയും ഔദ്യോഗികഭാഷയും മലയാളം മാത്രമായിരിക്കും. മലയാളഭാഷാ വികസനത്തിനായി ഭാഷാവികസന വകുപ്പ് രൂപവത്കരിക്കുകയും സ്‌കൂളുകളിലെല്ലാം മലയാള പഠനം നിര്‍ബന്ധമാക്കുകയും ചെയ്തു. കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ച മലയാള ഭാഷ വ്യാപനവും പരിപോഷണവും സംബന്ധിച്ച കരട് ബില്ലിലാണ് ഈ വ്യവസ്ഥകളുള്ളത്. ഇതനുസരിച്ച് പി.എസ്.സി.യും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ജോലിക്കായി നടത്തുന്ന മത്സരപരീക്ഷകളിലെ ചോദ്യങ്ങള്‍ മലയാളത്തിലും തയ്യാറാക്കണം. കീഴ്‌ക്കോടതി കേസുകളും വിധിന്യായവും മലയാളത്തിലാക്കും. കേന്ദ്ര, സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഉത്തരവ്, ചട്ടം, […]
The post കേരളത്തിലെ ഔദ്യോഗികഭാഷ മലയാളം മാത്രം appeared first on DC Books.