പ്രമേയം കൊണ്ടും ആഖ്യാനരീതികൊണ്ടും തികഞ്ഞ മൗലികത അവകാശപ്പെടാവുന്ന കൃതിയാണ് കെ.വി.മണികണ്ഠന്റെ മൂന്നാമിടങ്ങള്‍. മനുഷ്യമനസുകളിലെ വൈചിത്രങ്ങളുടെ പ്രദര്‍ശനശാലയായ ഈ നോവല്‍ ഏറെ സവിശേഷതകള്‍ ഉള്ളതാണ്. കഥാന്ത്യം തുടക്കത്തിലേ വ്യക്തമാക്കുന്ന ഈ നോവലിന്റെ പ്രമേയപരമായ വികാസപരിണാമങ്ങള്‍ അത്യന്തം നാടകീയവുമാണ്.സഹോദരന്റെ ഗര്‍ഭം പേറുകയും ആ കുഞ്ഞിനെ വളര്‍ത്തുകയും ചെയ്യേണ്ടി വന്ന ഒരു കവയിത്രിയുടെ കഥയാണ് മൂന്നാമിടങ്ങള്‍ പറയുന്നത്. മലയാളത്തിലെ കവിക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന കവയിത്രിയാണ് ഇന്ദിരാദേവി. അവരുടെ കവിതകളെ ആസ്പദമാക്കി സഹോദരനും അന്താരാഷ്ട്ര പ്രശസ്തിയുള്ള ചിത്രകാരനുമായ നാരോ എന്ന നരേന്ദ്രന്‍ ഒരുക്കിയ […]
The post സഹോദരന്റെ കുഞ്ഞിനെ പ്രസവിച്ച ഇന്ദിരയുടെ കഥ appeared first on DC Books.