പ്രശസ്ത അസ്സമീസ് സാഹിത്യകാരിയായിരുന്ന ഇന്ദിര ഗോസ്വാമി 1942 നവംബര്‍ 14ന് ഗുവാഹത്തിയില്‍ ജനിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. സാഹിത്യകാരി എന്നതിനൊപ്പം ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയായിരുന്നു. തീവ്രവാദ സംഘടനയായ ഉള്‍ഫയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ 27 വര്‍ഷമായി തുടരുന്ന പോരാട്ടങ്ങള്‍ അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളില്‍ ഇവര്‍ പ്രധാന പങ്കുവഹിച്ചിരുന്നു. ചിനാവര്‍ ശ്രോത, നിലാകാന്തി ബ്രജ, സംസ്‌കാര്‍, ഉദങ് ബകച്, ദ ജേര്‍ണി, ടു ബ്രേക്ക് അ ബെഗ്ഗിങ് ബൗള്‍, പെയ്ന്‍ ആന്റ് ഫ്‌ലെഷ് (കവികാ സമാഹാരം) തുടങ്ങിയവയാണ് പ്രധാനകൃതികള്‍. […]
The post ഇന്ദിര ഗോസ്വാമിയുടെ ചരമവാര്‍ഷിക ദിനം appeared first on DC Books.