നിത്യജീവിതത്തില്‍ കണ്ട മനുഷ്യരുടെ പ്രശ്‌നങ്ങള്‍ വിഷയമാക്കിയ സാഹിത്യകാരനായിരുന്നു തകഴി ശിവശങ്കരപ്പിള്ള. വേദനിക്കുന്നവരോടുള്ള അനുകമ്പയും അവര്‍ക്ക് മോചനമാര്‍ഗ്ഗം കണ്ടെത്താനുള്ള മോഹവുമായിരുന്നു അദ്ദേഹത്തിന്റെ രചനകളുടെ മുഖ്യമായ അന്തര്‍ധാര. തൊട്ടറിഞ്ഞ ജീവിതത്തെ അദ്ദേഹം ഫലവത്തായി അവതരിപ്പിച്ചു. ഒരു പ്രത്യേക ജനവിഭാഗത്തിന്റെ കഥ പറയുകയും അവരുടെ ദൈന്യങ്ങളില്‍ നമ്മെക്കൊണ്ട് ധാര്‍മ്മികരോഷം കൊള്ളിക്കുകയുമാണ് തന്റെ രചനകളിലൂടെ അദ്ദേഹം ചെയ്തത്. മനുഷ്യരാകട്ടെ, മൃഗങ്ങളാകട്ടെ, പക്ഷികളാകട്ടെ, വൃക്ഷങ്ങളോ സസ്യലതാദികളോ ആകട്ടെ ഇവയെല്ലാം അടിസ്ഥാനപരമായി എല്ലായിടത്തും ഒന്നുതന്നെയാണെന്ന് വിശ്വസിച്ചിരുന്ന മനസ്സാണ് തകഴിയുടേത്. ഏപ്രില്‍ പതിനേഴിന് കുട്ടനാടിന്റെ കഥാകാരന്റെ 101ാം [...]
The post കണ്ടതുമാത്രം എഴുതിയ തകഴി appeared first on DC Books.