കോഴിക്കോട് എന്‍ ഐ ടിയിലെ ഗവേഷക വിദ്യാര്‍ഥിനിയായിരുന്ന ഇന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ടു കാമുകനായ എന്‍ ഐ ടി അധ്യാപകന്‍ സുഭാഷിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. മരണം കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ക്രൈം ബ്രാഞ്ച് ഐ ജി ബി സന്ധ്യയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുഭാഷിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്കുളള ട്രെയിന്‍ യാത്രക്കിടെ 2011 ഏപ്രില്‍ 24 ന് രാത്രിയായിരുന്നു തിരുവനന്തപുരം കുമാരപുരം സ്വദേശി ഇന്ദുവിനെ കാണാതായത്. യാത്രയില്‍ സുഭാഷും ഉണ്ടായിരുന്നു. ട്രെയിന്‍ കോഴിക്കോട്ടെത്തിയപ്പോള്‍ ഇന്ദുവിനെ കാണാനില്ലെന്ന് സുഭാഷ് [...]
↧