മതമൗലികവാദികളുടെ ആക്രമണങ്ങള്‍ക്കിരയായി കൈപ്പത്തിയും, കോളേജ് മാനേജ്‌മെന്റിന്റെയും സര്‍ക്കാരിന്റെയും മാനസിക പീഢനങ്ങള്‍ക്കിരയായി ഭാര്യയും നഷ്ടപ്പെട്ട പ്രൊഫ. ടി.ജെ.ജോസഫ് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ വാല്യു എഡ്യൂക്കേഷന്‍ സെല്‍ കോര്‍ഡിനേറ്ററായിരിക്കെ തയ്യാറാക്കിയ പാഠ്യപദ്ധതിയുടെ പുസ്തകരൂപമാണ് നല്ല പാഠങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ജീവിത കാഴ്ചപ്പാടുകളും സാമൂഹികാവബോധവും പകരുന്ന നല്ല പാഠങ്ങളുടെ സമാഹാരമാണിത്. ആത്മവിശ്വാസവും ഏകാഗ്രതയും നര്‍മ്മബോധവും കുട്ടികളില്‍ വളര്‍ത്തി ഗുരുത്വത്തോടെ നല്ല ശീലങ്ങള്‍ക്കുടമകളാക്കി അവരുടെ സ്വഭാവരൂപീകരണത്തെ സഹായിക്കുന്ന പുസ്തകമാണ് നല്ല പാഠങ്ങള്‍. 21 പാഠങ്ങളാണ് ലളിതമായി ഈ പാഠ്യപദ്ധതിയിലൂടെ കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. […]
The post മികച്ച ജീവിത കാഴ്ചപ്പാടുകള്‍ സ്വന്തമാക്കാം appeared first on DC Books.