നൊമ്പരപ്പെടുത്തുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ വാക്കുകളില്‍ കൊരുത്തിട്ട് പുതിയ തലമുറയിലെ എഴുത്തുകാരുടെ ഇടയിലേക്ക് കടന്നുവന്ന എഴുത്തുകാരിയാണ് ഷെമി. സ്വന്തം ജീവിതാനുഭവങ്ങളെ തന്മയത്ത്വത്തോടെ ആവിഷ്‌കരിക്കുന്ന നോവലാണ് നടവഴിയിലെ നേരുകള്‍. ആകുലതകളുടെ പെരും വെള്ളപ്പാച്ചിലിലും സ്വന്തം ജീവിതത്തെ നോക്കിക്കാണാനും കാരുണ്യത്തോടും സഹതാപത്തോടും സമൂഹത്തെ കാണാനും ഷെമിക്ക് ഈ ആഖ്യാനത്തിലൂടെ സാധിക്കുന്നുണ്ട്. ദാരിദ്യത്തിന്റെ കുപ്പക്കുഴിയില്‍ ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകള്‍ താണ്ടേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതകഥയാണ് നടവഴിയിലെ നേരുകള്‍ പറയുന്നത്. വടക്കന്‍ മലബാറിലെ യാഥാസ്തിതിക മുസ്ലീം ജീവിതാവസ്ഥയുടെയും തെരുവോരങ്ങളില്‍ ജനിച്ച് വളര്‍ന്ന് ആര്‍ക്കും […]
The post നൊമ്പരപ്പെടുത്തുന്ന ജീവിത യാഥാര്‍ത്ഥ്യം appeared first on DC Books.