ഹരിയാനയിലെ പല്‍വാലില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കടുത്ത മൂടല്‍മഞ്ഞുള്ള മേഖലയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.ഡല്‍ഹിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ ബഗോല ഗ്രാമത്തിലാണ് സംഭവം. പല്‍വാലില്‍ നിന്നും ഗാസിയാബാദിലേക്ക് പോകുകയായിരുന്ന എമു(ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) തീവണ്ടി നിര്‍ത്തിയിട്ടിരുന്ന മുംബൈ രിദ്വാര്‍ ലോകമാന്യ തിലക് എക്‌സ്പ്രസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. കടുത്ത മൂടല്‍മഞ്ഞാണ് അപകടകാരണമെന്ന് കരുതുന്നു. മരിച്ചയാള്‍ എമുവിലെ ലാക്കോ പൈലറ്റാണ്. പരിക്കേറ്റവരെ പല്‍വാലിലേയും ഫരീദാബാദിലെയും ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ […]
The post ഹരിയാനയിലെ പല്‍വാലില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു appeared first on DC Books.