ഹക്കീം സംവിധാനം ചെയ്ത് കലാഭവന്‍ മണി നായകനായ ദി ഗാര്‍ഡിനു ശേഷം ഒരു ഏകകഥാപാത്ര ചിത്രം കൂടി മലയാളത്തില്‍ അണിഞ്ഞൊരുങ്ങുന്നു. ഫാക്ടറി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ നവാസാണ് ഏകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഫാക്ടറി ജീവനക്കാരനെയാണ് നവാസ് അവതരിപ്പിക്കുന്നത്. അവിടെ അയാള്‍ക്കൊപ്പം ജോലി ചെയ്യുന്നവരൊക്കെ പ്രേതങ്ങളാണെന്നതാണ് മറ്റൊരു പ്രത്യേകത. സസ്‌പെന്‍സിന്റെ മേമ്പൊടി ചേര്‍ത്ത് മലയാളമടക്കം അഞ്ച് ഭാഷകളിലാണ് ഫാക്ടറി ഒരുങ്ങുന്നത്. മജോ മാത്യു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഇന്‍സ്പയര്‍ ഫിലിംസാണ്.
The post ഒരു കഥാപാത്രം മാത്രമുള്ള ഫാക്ടറി appeared first on DC Books.