സോളാര്‍ കേസിലെ വിവാദ സി.ഡി. കണ്ടെത്താനുള്ള യാത്ര പോലീസും മാധ്യമങ്ങളും ആഘോഷമാക്കിയെന്ന് അന്വേഷണ കമ്മിഷന്റെ രൂക്ഷവിമര്‍ശം. രഹസ്യമായി നടത്തേണ്ട അന്വേഷണമാണ് പോലീസും മാധ്യമങ്ങളും ചേര്‍ന്ന് വഴിമാറ്റിയത്. എല്ലാവരും ചേര്‍ന്ന് കോയമ്പത്തൂരിലെ ശെല്‍വപുരത്ത് ആഘോഷാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. മാധ്യമങ്ങളുടെ അമിതാവേശംമൂലമാണ് കോയമ്പത്തൂരിലെത്തിയിട്ടും തെളിവുകളൊന്നും ലഭിക്കാതിരുന്നതെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തി. ബിജുവിനെ ഹാജരാക്കുന്നതില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നും നേരത്തെ ഹാജരാക്കിയിരുന്നെങ്കില്‍ തെളിവെടുപ്പ് നേരത്തെയാക്കാമായിരുന്നെന്നും കമ്മിഷന്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ബിജുവിനെ ഹാജരാക്കണമെന്നാണ് ജയില്‍ അധികൃതരോട് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍, അവര്‍ ബിജുവിനെ […]
The post സി.ഡി. യാത്ര: മാധ്യമങ്ങള്‍ക്ക് കമ്മിഷന്റെ രൂക്ഷവിമര്‍ശം appeared first on DC Books.