ഇറാനിലെ ശക്തമായ ഭൂചലനത്തില്‍ നൂറുകണക്കിന് പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. കൃത്യമായ മരണ സംഖ്യ കണക്കാക്കിയിട്ടില്ലെങ്കിലും വന്‍ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഗള്‍ഫ് നാടുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇറാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയായ യൂറേഷ്യന്‍ പ്ലേറ്റില്‍ ഭൗമോപരിതലത്തില്‍ നിന്ന് 15 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. ദുബായ്, സൗദി, ഷാര്‍ജ, മസ്‌കറ്റ് എന്നിവടങ്ങളിലും ഇന്ത്യയിലും ഭൂചലനമുണ്ടായി. ഇന്ത്യയില്‍ ഡല്‍ഹി, ചണ്ഡീഗഡ്. നോയിഡ എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. 5.5 തീവ്രതയുള്ള ഭൂചലനമാണ് ഡല്‍ഹിയില്‍ [...]
The post ഭൂചലനം: ഇറാനില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു appeared first on DC Books.