ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ സി.ബി.ഐ റെയ്ഡ്. ഓഫീസ് പൂട്ടി മുദ്രവെച്ചു. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു റെയ്ഡ്. റെയ്ഡിന്റെ കാരണം സി.ബി.ഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം കെജ്‌രിവാള്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. രാഷ്ട്രീയമായി തന്നെ നേരിടാന്‍ കഴിയാത്ത നരേന്ദ്ര മോദിയുടെ ഭീരുത്വമാണ് റെയ്ഡിലൂടെ തെളിയുന്നതെന്നും കെജ്‌രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. കെജ്‌രിവാളിന് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് സി.ബി.ഐ സംഘം അതിരാവിലെ ഡല്‍ഹി സെക്രട്ടേറിയറ്റിലെ ഓഫീസില്‍ റെയ്ഡ് നടത്തിയത്. കെജ്‌രിവാളിന്റെ പേരില്‍ യാതൊരു കേസുമില്ലാത്ത സാഹചര്യത്തില്‍ […]
The post അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ സി.ബി.ഐ റെയ്ഡ് appeared first on DC Books.