കാര്‍ഷിക കേരളത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു മൃഗസംരക്ഷണമേഖല. കുടുംബവരുമാന വര്‍ദ്ധനവിനും പോഷകാഹാര ലഭ്യതയ്ക്കും ഈ മേഖലയുടെ സംഭാവന അവഗണനാതീതമാണ്. അതുകൊണ്ടുതന്നെ മൃഗസംരക്ഷണരംഗത്തും ഏറെ ശ്രദ്ധപതിപ്പിക്കേണ്ടിയിരിക്കുന്നു. നമ്മുടെ മൃഗസംരക്ഷണത്തിലെ നാട്ടറിവുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആധുനിക ചികിത്സാ സമ്പ്രദായങ്ങള്‍ വരുന്നതിനുമുമ്പ് പ്രയോഗിച്ചിരുന്ന ഇത്തരം നാട്ടറിവുകള്‍ ഇന്ന് ശാത്രീയമായി പരീക്ഷിക്കുകയും അവയുടെ മൂല്യം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കാര്‍ഷിക സംസ്‌കൃതിയുമായി ഇഴപിരിക്കാനാകാത്തവിധം ഉള്‍ച്ചേര്‍ന്നു പോയതാണ് വളര്‍ത്തു മൃഗങ്ങളുടെ പരിപാലനം. കന്നുകാലികളെ ബാധിക്കുന്ന നല്ല ശതമാനം രോഗങ്ങളേയും നാടന്‍ ചികിത്സകൊണ്ട് പരിഹരിക്കാന്‍ കഴിയുമെന്ന് പഴമക്കാര്‍ പറയുന്നു. കേരളത്തില്‍ […]
The post മൃഗപരിപാലനത്തിലെ നാട്ടറിവുകള്‍ appeared first on DC Books.