ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രതിയെ വിട്ടയക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. പ്രതിയെ നിലവിലെ ജുവനൈല്‍ ചട്ടങ്ങള്‍ പാലിച്ച് വിട്ടയക്കാമെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയെ മോചിപ്പിക്കരുത് എന്നാവശ്യപ്പെട്ട് സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയില്‍ ഇടപെടാനും കോടതി വിസമ്മതിച്ചു. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് വിധി കേട്ട ശേഷം ബലാത്സംഗക്കേസിലെ പെണ്‍കുട്ടി ജ്യോതിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. പ്രതിയുടെ ശിക്ഷാ കാലാവധി ശനിയാഴ്ചയാണ് പൂര്‍ത്തിയാകുന്നത്.ശിക്ഷാ കാലാവധി നാളെ പൂര്‍ത്തിയാകുന്നതോടെ പ്രതിക്ക് ഞായറാഴ്ച പുറത്തിറങ്ങാന്‍ സാധിക്കും. […]
The post നിര്‍ഭയ കേസ്: പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മോചനം appeared first on DC Books.