ഭൗമശാസ്ത്ര ഗവേഷണത്തിലെ മികവിന്റെ അടിസ്ഥാനത്തില്‍ നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയ സി.പി.രാജേന്ദ്രന്‍ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരായ പവനന്റെയും പാര്‍വതി പവനന്റെയും മകന്‍ കൂടിയാണ്. കോളേജ് വിദ്യാഭ്യാസ കാലത്ത് അല്പമൊക്കെ എഴുതിയിരുന്ന രാജേന്ദ്രന്റെ സൃഷ്ടിപരമായ ജീവിതം ശാസ്ത്രഗവേഷണങ്ങളിലും അതില്‍ നിന്നുണ്ടാകുന്ന പ്രബന്ധങ്ങളിലും കെട്ടുപിണഞ്ഞു കിടന്നിരുന്നതുകൊണ്ട് ഗൗരവബോധത്തോടെയുള്ള മലയാളമെഴുത്തിലേക്ക് വരാന്‍ വൈകിയെന്ന് അദ്ദേഹം തന്നെ പറയുന്നു. എന്തായാലും എഴുത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ് അതിമനോഹരവും ഏറെ പ്രയോജനപ്രദവുമായ ഒരു പുസ്തകവുമായാണ്. അത്ഭുതം കൊള്ളിക്കുന്ന ശാസ്ത്രസത്യങ്ങളെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും തെളിമയില്‍ ഉള്‍ക്കൊണ്ട് ചര്‍ച്ചയ്ക്ക് വിധേയമാക്കുന്ന […]
The post അറിഞ്ഞതിനുമപ്പുറം അറിയേണ്ട കാര്യങ്ങള്‍ appeared first on DC Books.