ആദികാവ്യമായ രാമായണത്തിന്റെ ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട കൈയ്യെഴുത്തുപ്രതി കണ്ടെടുത്തു. കൊല്‍ക്കത്തയിലെ സംസ്‌കൃത ഗ്രന്ഥശാലയില്‍ നിന്നും ഒരുകൂട്ടം ഗവേഷകരാണ് കൈയ്യഴുത്തുപ്രതി കണ്ടെടുത്തത്. ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട വഹ്നി പുരാണത്തെപ്പറ്റി പഠനം നടത്തുന്ന ഗവേഷകര്‍ പുരാണ പുസ്തകത്തിനുള്ളില്‍ നിന്നുമാണ് രാമായണത്തിന്റെ കൈയ്യെഴുത്തുപ്രതി യാദ്യശ്ചികമായി കണ്ടെടുത്തത്. ബി സി 4 നൂറ്റാണ്ടില്‍ എഴുതിയ വാത്മീകി രാമായണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇപ്പോള്‍ കണ്ടെത്തിയ കൈയ്യെഴുത്തുപ്രതി എന്ന് ഗവേഷകര്‍ പറയുന്നു. രാമന്റെയും സീതയുടേയും വേര്‍പിരിയലിന് പ്രാധാന്യം നല്‍കുന്ന ഈ രാമായണം ഇരുവര്‍ക്കും മാനുഷിക […]
The post ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട രാമായണത്തിന്റെ കൈയ്യെഴുത്തുപ്രതി കണ്ടെത്തി appeared first on DC Books.