ഇന്ത്യപാക് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് വിള്ളല്‍ വരുത്തുന്ന രീതിയില്‍ ഇന്ത്യക്കെതിരെ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദേശം. പഴയ കാര്യങ്ങള്‍ ചികഞ്ഞെടുക്കുന്നതിനേക്കാള്‍ ഉഭയകക്ഷി ചര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ക്കാണ് ഇനി പ്രാധാന്യം നല്‍കേണ്ടതെന്ന് നവാസ് മന്ത്രിമാരോട് നിര്‍ദേശിച്ചതായി ഒരു പാക്ക് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്ത്യയുമായുള്ള ചര്‍ച്ചയെ ശുഭപ്രതീക്ഷയോടെയാണ് നവാസ്കാണുന്നത്. ഇരുരാജ്യങ്ങളുടെയും വികസനത്തിന് ഗുണപ്രദമാകുമെന്നും അദ്ദേഹം കരുതുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചയില്‍ കശ്മീര്‍, ഭീകരവാദം, വ്യാപാരം എന്നിവയ്ക്ക് മുന്‍ഗണന നല്‍കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഷെരീഫും […]
The post ഇന്ത്യക്കെതിരെ സംസാരിക്കരുതെന്ന് പാക്ക് മന്ത്രിമാരോട് നവാസ് ഷെരീഫ് appeared first on DC Books.