കേരളത്തിലെ ആദ്യത്തെ നക്‌സലൈറ്റ് ആക്രമണങ്ങളിലൊന്നായ തലശ്ശേരി,പുല്‍പ്പള്ളി സംഭവങ്ങളില്‍ പങ്കെടുത്ത വനിതയായ മന്ദാകിനി നാരായണന്റെ ഓര്‍മ്മക്കുറിപ്പുകളാണ് ‘ മറിക്കാത്ത താളുകള്‍ ‘ . ജിവിതത്തെ തുറന്ന മനസോടെ ധൈര്യപൂര്‍വ്വം നേരിട്ട വ്യക്തിത്വമായിരുന്നു അവരുടേത്. ഐക്യ കേരള രൂപീകരണത്തിനു ശേഷമുള്ള കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും ശക്തമായ ചലനമുണ്ടാക്കിയ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവായിരുന്നു മന്ദാകിനി നാരായണന്‍. ഭയത്തോടെ,ആദരവോടെ,സ്‌നേഹത്തോടെ കേരള സമൂഹം അവരെ നോക്കിക്കണ്ടു. ഈ കാലഘട്ടത്തിലെ അവരുടെ ജീവിതാനുഭവങ്ങളാണ് ‘ മറിക്കാത്ത താളുകള്‍ ‘ പങ്കുവയ്ക്കുന്നത്. ഒരു പ്രസ്ഥാനത്തിന്റെയും [...]
The post ഒരു വനിതാ നക്‌സലൈറ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ appeared first on DC Books.