താനെഴുതുന്നതു മുഴുവന്‍ പൈങ്കിളികളാണെന്ന് തുറന്നു പറയാന്‍ ഏത് എഴുത്തുകാരന് ധൈര്യം വരും? തുഞ്ചന്‍ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികള്‍ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തില്‍ കാലന്‍ കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും വിളിച്ചുപറയാന്‍ ആര്‍ക്കു കഴിയും? ഒരു ധിക്കാരിക്കല്ലാതെ… മലയാള സാഹിത്യത്തില്‍ ധിക്കാരത്തോടെ കടന്നുവന്ന, സ്വന്തമായി ഒരു കസേര വലിച്ചിട്ട് ധൈര്യസമേതം അതിലിരുന്ന ഒറ്റയാനായിരുന്നു മുട്ടത്ത് വര്‍ക്കി. ഒപ്പമുണ്ടായിരുന്നവരില്‍ പലരും പിന്നാലേ വന്ന അസംഖ്യം പേരും ആ സിംഹാസനം സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ ഫലം കണ്ടില്ല. മലയാളസാഹിത്യലോകത്ത് ഇന്നും [...]
The post ജനപ്രിയ സാഹിത്യത്തിന്റെ ജന്മശതാബ്ദി appeared first on DC Books.