ബോസ്റ്റണ്‍ സ്‌ഫോടനം നടന്ന് മൂന്നു ദിവസത്തിനിടെ അമേരിക്കയില്‍ വീണ്ടും സ്‌ഫോടനം. ടെക്‌സാസിലെ വാകോയിലുള്ള രാസവളനിര്‍മാണശാലയിലാണ് വന്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരും മരിച്ചതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏപ്രില്‍ 17ന് രാത്രി പ്രാദേശിക സമയം 8ഓടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തെതുടര്‍ന്ന് പ്ലാന്റിലെ നിരവധി കെട്ടിടങ്ങള്‍ക്ക് തീപ്പിടിച്ചു. പ്ലാന്റിന് സമീപത്തെ വീടുകളിലേയ്ക്കും തീപടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 20 കിലോമീറ്റര്‍ അകലേയ്ക്കുവരെ സ്‌ഫോടങ്ങളുടെ ശബ്ദം കേട്ടതായി പ്രാദേശിക വാസികള്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സും പോലീസും അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. Summary [...]
The post അമേരിക്കയില്‍ രാസവള നിര്‍മാണശാലയില്‍ സ്‌ഫോടനം appeared first on DC Books.