തന്നെ വിസ്മയിപ്പിച്ച നടനാണ് മോഹന്‍ലാലെന്നും അദ്ദേഹവുമൊത്ത് ഒരു ചിത്രമൊരുക്കാന്‍ ആഗ്രഹമുണ്ടെന്നും ബാഹുബലി സംവിധായകന്‍ എസ്.എസ്.രാജമൗലി വ്യക്തമാക്കിയ നാള്‍ മുതല്‍ ഈ അതികായര്‍ ഒന്നിക്കുന്ന സിനിമയെപ്പറ്റി അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയതാണ്. ഇപ്പോഴിതാ ഇരുവരും തമ്മില്‍ ഒരു കൂടിക്കാഴ്ചയും നടന്നിരിക്കുന്നു. എന്തായാലും ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുകയാണ്. ചന്ദ്രശേഖര്‍ യെലെട്ടി ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയ മോഹന്‍ലാല്‍ ഹൈദരാബാദില്‍ ഒരു ക്രിസ്മസ് പാര്‍ട്ടിക്കിടയിലാണ് ബ്രഹ്മാാണ്ഡ സംവിധായകനുമായി കണ്ടുമുട്ടിയത്. ലാല്‍ ഫെയ്‌സ്ബുക്കിലൂടെ ഇരുവരും ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ടതോടെ ഇരുവരും ഒന്നിക്കുന്ന ഗരുഡ എന്ന […]
The post മോഹന്‍ലാലും രാജമൗലിയും കൂടിക്കാഴ്ച നടത്തി appeared first on DC Books.