തെരുവ് ചുംബന സമരക്കാരും ഹനുമാന്‍ സേനക്കാരും തമ്മില്‍ കോഴിക്കോട് നഗരത്തില്‍ സംഘര്‍ഷം. സദാചാര ഫാസിസത്തിനെതിരെ ചുംബന സമരം നടത്തി പ്രതിഷേധിക്കാനെത്തിയ ഞാറ്റുവേല പ്രവര്‍ത്തകരെ ഹനുമാന്‍ സേനക്കാര്‍ ആക്രമിക്കുകയായിരുന്നു. ഞാറ്റുവേല സംസ്‌കാരിക നേതാക്കളായ അജിത്ത് പത്തനാട്, പ്രിയ പത്തനാട്, ഷിജി എന്നിവരാണ് ആദ്യം പബ്‌ളിക് ലൈബ്രറി പരിസരത്ത് എത്തിയത് ഇവരെ 20ഓളം വരുന്ന ഹനുമാന്‍സേനക്കാര്‍ വളഞ്ഞു. തുടര്‍ന്ന് പൊലീസ് ചുംബന സമരക്കാരെ അറസ്റ്റ് ചെയ്യ്തു മാറ്റി. ഈ സമയം മാനാഞ്ചിറക്കടുത്ത് മറ്റ് ഞാറ്റുവേല പ്രവര്‍ത്തകരും ഹനുമാന്‍ സേനക്കാരും ഏറ്റുമുട്ടി. […]
The post കോഴിക്കോട്ട് ചുംബനസമരത്തിനിടെ സംഘര്‍ഷം appeared first on DC Books.