പുതുകാലത്തിന്റെ മാധ്യമമാണ് ഫെയ്‌സ്ബുക്ക്. ആര്‍ക്കും ആരേക്കുറിച്ചും എന്തിനെക്കുറിച്ചും ചര്‍ച്ച ചെയ്യാനും പ്രതിഷേധിക്കാനും അനുഭാവം പ്രകടിപ്പിക്കാനുമുള്ള സൗഹൃദക്കൂട്ടായ്മയെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും ചൂഷണത്തിനും ഉപയോഗപ്പെടുത്തുന്നവരും എണ്ണത്തില്‍ ഏറെ. നവമാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം നിമിത്തം ഈ ലോകം തന്നെ ഫെയ്‌സ്ബുക്ക് ഉള്ളവരുടെ ലോകമെന്നും അതില്ലാത്തവരുടെ ലോകമെന്നും വിഭജിക്കപ്പെട്ടുകഴിഞ്ഞു. നരകത്തിന്റെ ടാറ്റൂ എന്ന കഥാസമാഹാരത്തിലൂടെയും കല്‍ഹണന്‍ എന്ന നോവലിലൂടെയും ശ്രദ്ധേയനായ അമല്‍ തന്റെ രണ്ടാമത്തെ നോവലിനു വിഷയമാക്കിയിരിക്കുന്നത് ഫെയ്‌സ്ബുക്ക് ചതികളുടെ കാണാക്കാഴ്ചകളാണ്. സൈബര്‍ കെണികളില്‍ പെട്ടുപോകുന്ന മനുഷ്യാകുലതകളുടെ അമ്പരിപ്പിക്കുന്ന കഥാഗതിയാണ് വ്യസനസമുച്ചയം […]
The post സൈബര്‍ കെണികളുടെ നവലോകം appeared first on DC Books.