തമിഴ്‌നാട്ടില്‍ പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ജെല്ലിക്കെട്ടിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ വിജഞാപനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരത തന്നെയെന്ന് അഭിപ്രായപ്പെട്ട കോടതി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വിനോദത്തിനായി മൃഗങ്ങളെ പീഡിപ്പിക്കരുതെന്നും വ്യക്തമാക്കി. ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജഞാപനത്തിനെതിരെ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡും മൃഗസ്‌നേഹികളുടെ മൂന്ന് സംഘടനകളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജെല്ലിക്കെട്ടിനും കാളപൂട്ടിനും കോഴിപ്പോരിനും അനുമതി നല്‍കിയ ജനുവരി ഏഴിലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചോദ്യംചെയ്താണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ജെല്ലിക്കെട്ടിന്റെ ഭാഗമായി കാളകള്‍ […]
The post ജെല്ലിക്കെട്ട്: കേന്ദ്ര വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ appeared first on DC Books.