തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ യു.ഡി.എഫിനകത്തും പുറത്തും പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.സി വേണുഗോപാല്‍ എന്നിവര്‍ അടക്കമുള്ളവര്‍ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് രംഗത്തെത്തി. കേരളത്തിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരു മന്ത്രിക്ക് ഗുജറാത്തില്‍ പോകേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. മന്ത്രിമാര്‍ നടത്തുന്ന സന്ദര്‍ശനങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്നുവെന്ന കാര്യം ഓര്‍ക്കേണ്ടതാണ്. ഇത്തരം സന്ദര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ പൊതുനയത്തിന് അനുസരിച്ചുള്ളതാവണമെന്ന് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിന്റെ [...]
The post ഷിബു ബേബി ജോണ്‍ നരേന്ദ്രമോഡിയെ സന്ദര്‍ശിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു appeared first on DC Books.