തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം കത്തിച്ച് ഹിറ്റുകളിലേക്കും സൂപ്പര്‍ഹിറ്റുകളിലേക്കും മെഗാഹിറ്റുകളിലേക്കും കടന്നുപോയ ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാലിപ്പോള്‍ ഒരു സംശയം. മലയാളത്തില്‍ ചിരിയുടെ കാലം കഴിഞ്ഞോ? സമീപകാല റിലീസുകള്‍ പരിശോധിച്ചാല്‍ അങ്ങനെ തോന്നും. ചിരിയുടെ തമ്പുരാക്കന്മാര്‍ എന്ന് നമ്മള്‍ വിശ്വസിക്കുന്ന സംവിധായകരും തിരക്കഥാകൃത്തുക്കളും പോലും തിയേറ്ററില്‍ ചെറുചിരി വിരിയിക്കാനായി ചക്രശ്വാസം വലിക്കുന്ന കാഴ്ചയാണ് സമീപകാല സിനിമയില്‍ കാണുന്നത്. സംഭാഷണങ്ങളില്‍ ചെറിയ നര്‍മ്മം ഒളിപ്പിച്ചുവെയ്ക്കുന്ന ന്യൂജനറേഷന്‍ സിനിമകളില്‍ പലപ്പോഴും ചിരിവരുന്നത് ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലാണ്. ചളിപ്പുണ്ടാക്കുന്ന ചിരി എന്ന വിഭാഗത്തില്‍ [...]
The post ചിരി നഷ്ടപ്പെട്ട് മലയാളസിനിമ appeared first on DC Books.