അതിരുകളില്ലാത്തതും അനന്തവുമായ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് റോസ് മേരിയുടെ കവിതകള്‍ . സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടതും ഹൃദയം കൊണ്ടറിഞ്ഞതും മാത്രം സത്യസന്ധതയോടെ ആവിഷ്‌കരിക്കുന്ന റോസ്‌മേരിയുടെ ഇരുപത്തഞ്ചോളം കവിതകളുടെ സമാഹാരമാണ് ‘ വേനലില്‍ ഒരു പുഴ ‘. 2002ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ ഡി.സി പതിപ്പ് പുറത്തിറങ്ങിയത് 2003ലാണ്. പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. തനതായ പ്രതിപാദനശൈലിയും പ്രമേയങ്ങളും കൊണ്ട് റോസ്‌മേരിയുടെ രചനകള്‍ എപ്പോഴും വ്യത്യസ്തമായിരുന്നു. ഇത്തരത്തിലുള്ള കവിതകളുടെ സമാഹാരമാണ് വേനലില്‍ ഒരു പുഴ. കാട്ടുതീ, വനഹര്‍മ്മ്യം, വിലാപപര്‍വ്വം, [...]
The post സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന കവിതകള്‍ appeared first on DC Books.