‘ഒരു ചോദ്യം മതി ജീവിതം മാറാന്‍…’ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന ടി.വി.പരിപാടിയുടെ ആദ്യ പരസ്യവാചകം ഇതായിരുന്നു. ഒരുകോടി നേട്ടത്തിനുള്ള അവസാന കടമ്പയായ ആ ചോദ്യം കാണാമറയത്തു തുടര്‍ന്നു. ഒടുവില്‍ ഒരുപാട് നാളത്തെ കാത്തിരിപ്പിനുശേഷം ആ ചോദ്യമെത്തി. നെടുമങ്ങാട് സ്വദേശിനിയും കളക്ട്രേറ്റിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയുമായ സനുജയോടായിരുന്നു ചോദ്യം. പ്രേക്ഷകര്‍ കാത്തിരുന്ന ഉത്തരം നല്‍കിയതോടെ അവള്‍ കേരളത്തിലെ ഏതെങ്കിലും ഒരു റിയാലിറ്റിഷോയില്‍നിന്ന് കോടിപതിയാകുന്ന ആദ്യ വ്യക്തിയായി. ദിവസ വേതനക്കാരനായ ഭര്‍ത്താവും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളും അടങ്ങുന്ന കുടുംബമാണ് സനുജയുടേത്. [...]
The post ഒരു ചോദ്യം…. സനുജയുടെ ജീവിതം മാറിമറിഞ്ഞു appeared first on DC Books.