ശാസ്ത്രം ജയിച്ചെന്നുകരുതി മനുഷ്യന്‍ തോല്‍ക്കില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിത്വമായിരുന്നു ശകുന്തളാദേവിയുടേത്. കമ്പ്യൂട്ടറിന്റെ കൃത്യതയെ അതിശയിപ്പിക്കുന്ന തലച്ചോറുമായി ജീവിച്ച അവര്‍ക്ക് മനുഷ്യ കമ്പ്യൂട്ടര്‍ എന്ന വിളിപ്പേരു നല്‍കാന്‍ പോലും ശാസ്ത്രം മടിച്ചില്ല. ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ഗണിതശാസ്ത്രജ്ഞ ഓര്‍മ്മയായപ്പോള്‍ നമുക്ക് നഷ്ടമായിരിക്കുന്നത് ഒരു ജ്യോതിശാസ്ത്ര വിശാരദയെയും ഒരു സാഹിത്യകാരിയെയും കൂടിയാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഏപ്രില്‍ 21 ഞായറാഴ്ച രാവിലെ 8.15നായിരുന്നു കണക്കുകൊണ്ട് ഇന്ദ്രജാലം തീര്‍ത്ത ശകുന്തളാദേവിയുടെ അന്ത്യം. 84 വയസ്സുണ്ടായിരുന്നു അവര്‍ക്ക്. ബാംഗ്ലൂരില്‍ ബസവനഗുഡിയിലാണ് ശകുന്തളാദേവി [...]
The post ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തളാദേവി ഓര്‍മ്മയായി appeared first on DC Books.