വായനയ്ക്കും പ്രസാധനത്തിനും പകര്‍പ്പാവകാശത്തിനുമായി ഒരു ദിനം. അതാണ് ഏപ്രില്‍ 23. വേള്‍ഡ് ബുക്ക് ഡേ, ഇന്റര്‍നാഷണല്‍ ഡേ ഓഫ് ദി ബുക്ക്, വേള്‍ഡ് ബുക്ക് ആന്‍ഡ് കോപ്പിറൈറ്റ് ഡേ തുടങ്ങിയ പേരുകളില്‍ ആഘോഷിക്കപ്പെടുന്ന ഈ ദിവസത്തിന്റെ ഉദ്ദേശം വായനയെയും പ്രസാധനത്തെയും പകര്‍പ്പവകാശത്തെയും പ്രോത്സാഹിപ്പിക്കുക എന്നതാണ്. യുനെസ്‌കോയുടെ ആഭിമുഖ്യത്തിലാണ് ലോകമെങ്ങും ഈ ദിനം ആഘോഷിക്കുന്നത്. 1923ല്‍ സ്‌പെയിനിലെ പുസ്തക പ്രസാധകരാണ് ആദ്യമായി ഈ ദിവസം പുസ്തകദിനമായി ആചരിച്ചു തുടങ്ങിയത്. ഡോണ്‍ ക്വിക്‌സോട്ട് അടക്കം നിരവധി പ്രശസ്ത കൃതികളിലൂടെ ശ്രദ്ധേയനായ [...]
The post ഏപ്രില്‍ 23 ലോകപുസ്തകദിനം appeared first on DC Books.