മണല്‍ നഗരത്തിലെ കൊടും ചൂടില്‍ വായനയുടെ വസന്തം വിരിയുന്ന നാളുകള്‍ വരവായ്. അബുദാബി ഇനിയുള്ള ഏതാനും നാളുകളില്‍ ലോകസാഹിത്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകും. എല്ലാ വര്‍ഷവും നടന്നുവരുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഏപ്രില്‍ 24ന് തുടക്കമാവും. മണലാരണ്യത്തിലെ വേനല്‍ ഗൗരവ ചര്‍ച്ചകള്‍ക്കും സാഹിത്യ സംഭാഷണങ്ങള്‍ക്കും സംവാദങ്ങള്‍ക്കും സാക്ഷിയാകുന്ന ദിനരാത്രങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ 29ന് മേള സമാപിക്കും. ഇരുപത്തിമൂന്നാമത് മേളയാണ് ഈ വര്‍ഷം അരങ്ങേറുന്നത്. ലോകപ്രശസ്തമായ അബുദാബി അന്താരാഷ്ട്ര പുസ്തകമേള 2007 മുതല്‍ നടത്തിവരുന്നത് അബുദാബി അതോറിറ്റി ഫോര്‍ കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ് [...]
The post മണല്‍ നഗരത്തിലും വായനാവസന്തം appeared first on DC Books.