ജ്ഞാനപീഠ ജേതാവ് ജി ശങ്കരക്കുറുപ്പിന്റെ പേരില്‍ ഒരു സ്മാരകം ഉണ്ടാക്കാന്‍ കഴിയാത്തത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി കെ സി ജോസഫ്. ഈ കുറവ് പരിഹരിക്കാനായി കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒന്നരയേക്കറില്‍ ജിയുടെ പേരില്‍ സ്ഥിരം കലാവേദിയും സാംസ്‌കാരിക കേന്ദ്രവും നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ലളിതകലാ അക്കാദമിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കം കുറിക്കുന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ എറണാകുളം ടി ഡി എം ഹാളില്‍ [...]
↧