പ്രവാസി മലയാളികളുടെ വേദനയും ദുരന്തവും അതിമനോഹരവും ഹൃദയാവര്‍ജ്ജകവുമായി വിവരിച്ച ബെന്ന്യാമിന്റെ ആടുജീവിതം സിനിമയാകുന്നു. ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ബ്ലെസ്സിയാണ് ആടുജീവിതത്തിന് ദൃശ്യഭാഷയൊരുക്കുന്നത്. ഏറെക്കാലം മുമ്പുതന്നെ ബ്ലെസ്സി ആടുജീവിതത്തിന്റെ സിനിമാ അവകാശം സ്വന്തമാക്കിയിരുന്നെങ്കിലും ഇപ്പോളാണ് കൂടുതല്‍ നീക്കങ്ങള്‍ക്ക് അദ്ദേഹം മുന്നിട്ടിറങ്ങുന്നത്. വര്‍ഷങ്ങളോളം പുറംലോകത്തെയോ മനുഷ്യനെയോ കാണാതെ ആടുകള്‍ക്കൊപ്പം ജീവിതം നയിക്കേണ്ടിവന്ന നജീബ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ആടുജീവിതം പറഞ്ഞത്. നജീബിന്റെ വേഷത്തില്‍ മിക്കവാറും പൃഥ്വിരാജായിരിക്കും എത്തുക. ആറുമാസമെങ്കിലും മാറ്റിവെക്കാതെ ആടുജീവിതം പൂര്‍ത്തിയാക്കാനാവില്ല എന്നതാണ് നിലവില്‍ ഒട്ടേറെ [...]
The post ആടുജീവിതം ബ്ലെസ്സി ചലച്ചിത്രമാക്കുന്നു appeared first on DC Books.