പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഫേസ്ബുക്ക് ഉള്‍പ്പെടുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ അക്കൗണ്ട് സ്വന്തമാക്കാന്‍ സാധിച്ചതിനെക്കുറിച്ച് ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചു. ഇക്കാര്യത്തില്‍ 10 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ ഇന്ത്യന്‍ നിയമം അനുവദിക്കാതിരുന്നിട്ടും പതിമൂന്നുകാരന്‍ പോലും എങ്ങനെ ഫേസ്ബുക്കില്‍ അംഗമായി എന്ന് കോടതി ചോദിച്ചു. കേന്ദ്ര സര്‍ക്കാരിന് പുറമെ ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളും മെയ് 13ന് മുമ്പ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. ബി.ജെ.പി നോതാവ് കെ.എന്‍ ഗോവിന്ദാചാര്യ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ്മാരായ [...]
The post പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട്: ഹൈക്കോടതി വിശദീകരണം തേടി appeared first on DC Books.