കവിതകള്‍ കേള്‍ക്കാനും ആസ്വദിക്കാനും സ്വയം പരിശീലിക്കുന്നതോടെ കുട്ടികളുടെ ഭാഷാകൗതുകം വളരും. അവരുടെ ആസ്വാദന ശേഷി ഉയരും. ഭാവനാ ലോകം വിപുലമാകും. ചുറ്റുമുള്ള വസ്തുക്കളെ കാണാനും കേള്‍ക്കാനും ഉള്‍ക്കൊള്ളാനുമുള്ള പ്രവണത വര്‍ദ്ധിക്കും. വിദ്യാഭ്യാസത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പെട്ടുഴലുന്ന നമ്മുടെ കുട്ടികളെ കവിതാവാസനയുള്ളവരാക്കി മാറ്റാന്‍ ഉപകരിക്കുന്ന കവിതകളും കടങ്കവിതകളും ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് ‘കടങ്കവിതകളും കുട്ടിക്കവിതകളും‘. ചേപ്പാട് ഭാസ്‌കരന്‍ നായര്‍ രചന നിര്‍വഹിച്ചിരിക്കുന്ന പുസ്തകത്തിലെ ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് അനില്‍കുമാറാണ്. ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിന്റെ ഏഴാമത് പതിപ്പ് പുറത്തിറങ്ങി. [...]
The post കുട്ടികള്‍ക്കായി കടങ്കവിതകളും കുട്ടിക്കവിതകളും appeared first on DC Books.