ടെലിവിഷന്‍ റിയാലിറ്റി ഷോ അവതരിപ്പിച്ചതിന്റെ പേരില്‍ നടി റീമാ കല്ലിങ്കലിന് ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇതോടെ അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ ഗര്‍ഭിണികളില്‍ ഒരാളായി അഭിനയിക്കുന്നതിനുള്ള തടസ്സം ഒഴിവായി. റീമയുടെ വിലക്കുമൂലം ചിത്രീകരണം അനിശ്ചിതത്വത്തിലായ അവസ്ഥയിലായിരിക്കുകയായിരുന്നു സക്കറിയയുടെ ഗര്‍ഭിണികള്‍. ചാനല്‍ പരിപാടികളില്‍ പങ്കെടുക്കുന്ന സിനിമാതാരങ്ങള്‍ മേയ് 15നു മുമ്പ് അതില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ചേംബര്‍ കത്തയച്ചിരുന്നു. മഴവില്‍ മനോരമയില്‍ മിടുക്കി എന്ന പ്രോഗ്രാം അവതരിപ്പിക്കുന്ന റീമ മാത്രം കത്തിന് [...]
The post വിലക്ക് പിന്‍വലിച്ചു: റീമയ്ക്ക് ഇനി ഗര്‍ഭിണിയാവാം appeared first on DC Books.