ഒരൊറ്റ ബുള്ളറ്റില്‍ മാറി മറിഞ്ഞത് ഇന്ത്യയുടെ കായികചരിത്രമായിരുന്നു. 112 വര്‍ഷത്തെ ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യ നേടുന്ന ആദ്യ വ്യക്തിഗത സ്വര്‍ണ്ണം, അതായിരുന്നു 2008 ബീജിംഗ് ഒളിംപിക്‌സില്‍സംഭവിച്ചത്. ഇന്ത്യന്‍ കായിക രംഗത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച ആ ബുള്ളറ്റുകള്‍ പിറന്നതാകട്ടെ അഭിനവ് ബിന്ദ്ര എന്ന ചണ്ഡീഗഡുകാരന്റെ തോക്കില്‍ നിന്നും. ഒളിംപിക്‌സില്‍ വ്യക്തിഗത തങ്കപ്പതക്കം കഴുത്തിലണിഞ്ഞ ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്രയുടെ കഥ വെള്ളിത്തിരയിലുമെത്തുന്നു. അഭിനവ് ബിന്ദ്രയുടെ ആത്മകഥയായ എ ഷൂട്ട് അറ്റ് ഹിസ്റ്ററിയാണ് സിനിമയാകുന്നത്. ബീജിംഗ് ഒളിംപിക്‌സില്‍ 10 മീറ്റര്‍ അകലെയുള്ള [...]
The post കളിക്കളത്തിലെ വെടിയൊച്ച ഇനി സിനിമയിലേയ്ക്കും appeared first on DC Books.