വാഹനാപകടത്തെ തുടര്‍ന്നു ചികില്‍സയില്‍ കഴിയുന്ന മലയാളത്തിന്റെ ഹാസ്യചക്രവര്‍ത്തി ജഗതി ശ്രീകുമാറിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ജഗതിയുടെ മകന്‍ രാജ്കുമാറിന്റെ പേയാട്ടുള്ള വസതിയില്‍ ഭാര്യ മറിയാമ്മ, മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കൊപ്പമെത്തിയ ഉമ്മന്‍ ചാണ്ടിയെ പുഞ്ചിരിയോടെ ഇരുകൈകളും നീട്ടി ജഗതി സ്വീകരിച്ചു. സംസാരശേഷി പൂര്‍ണമായി വീണ്ടുകിട്ടിയിട്ടില്ലെങ്കിലും എല്ലാവരെയും തിരിച്ചറിയാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ടെന്നു ഭാര്യ ശോഭ പറഞ്ഞു. പരസഹായത്തോടെ നടക്കാനും ജഗതിയ്ക്കിപ്പോള്‍ കഴിയുന്നുണ്ട്. തുടര്‍ ചികില്‍സയ്ക്കായി എന്തു സഹായം നല്‍കാനും സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി ജഗതിയുടെ കുടുംബാംഗങ്ങളെ അറിയിച്ചു. [...]
The post മുഖ്യമന്ത്രി ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു appeared first on DC Books.