നിലവിളക്കുകളിലെല്ലാം എണ്ണയൊഴിച്ച് തിരികള്‍ കത്തിച്ചു. ഹോമകുണ്ഡത്തില്‍ അഗ്നി ജ്വലിച്ചു. ഗോരോചനമെടുത്ത് നെറ്റിയില്‍ കുറി തൊട്ടു. മാന്ത്രികവടി വലം കൈയിലെടുത്ത് മന്ത്രജപം ആരംഭിച്ചു. ഓം ഹ്രീം ശ്രീം ഹും ഫട് മന്ത്രജപത്തിനൊപ്പം ചെന്താമരപ്പൂവുകള്‍ ഹോമകുണ്ഡത്തില്‍ പതിച്ചുകൊണ്ടിരുന്നു. മാന്ത്രികന്റെ മനസ്സില്‍ ദേവിയുടെ സങ്കല്പം തെളിഞ്ഞുതുടങ്ങിയപ്പോള്‍ മന്ത്രോച്ചാരണത്തിനും ഹോമത്തിനും വേഗം കൂടി. മന്ത്രതന്ത്രങ്ങളുടെയും ഹോമങ്ങളുടെയും അന്തരീക്ഷത്തില്‍ മുഴങ്ങുന്ന മണിയൊച്ചകളിലേക്ക് മലയാളി വായനക്കാരനെ കൂട്ടിക്കൊണ്ടു പോയ നോവലിസ്റ്റായിരുന്നു പി.വി.തമ്പി. മാന്ത്രികനോവലുകള്‍ എന്നൊരു സാഹിത്യ വിഭാഗം തന്നെ അദ്ദേഹം കൈരളിക്ക് സംഭാവന ചെയ്തു. പില്‍ക്കാലത്ത് [...]
The post മാന്ത്രിക പാരമ്പര്യം നോവലില്‍ ആവാഹിച്ച പി.വി.തമ്പി appeared first on DC Books.